Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Association Of Nashville

America

കാ​നി​ന് പു​തി​യ നേ​തൃ​ത്വം; ഭാ​ര​വാ​ഹി​ക​ൾ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു

നാ​ഷ്‌​വി​ൽ: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ലി​ന്‍റെ (കാ​ൻ) ദ്വൈ​വാ​ർ​ഷി​ക സ​മ്മേ​ള​നം നാ​ഷ്‌​വി​ൽ എ​യ​ർ​പോ​ർ​ട്ട് ഗ്ലോ ​ബെ​സ്റ്റ് വെ​സ്റ്റേ​ൺ ഹോ​ട്ട​ലി​ൽ ചേ​ർ​ന്ന് 2026 -27 വ​ർ​ഷ​ങ്ങ​ളി​ൽ അ​സോ​സി​യേ​ഷ​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​തി​നാ​യു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

ശ​ങ്ക​ർ മ​ന (പ്ര​സി​ഡ​ന്‍റ്), ഡോ. ​സു​ശീ​ല സോ​മ​രാ​ജ​ൻ (വൈ​സ് പ്ര​സി​ഡ​ന്‍റ്), സു​ജി​ത് പി​ള്ള (സെ​ക്ര​ട്ട​റി), ഡോ. ​ദി​പാ​ഞ്ജ​ലി നാ​യ​ർ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), സു​മ ശി​വ​പ്ര​സാ​ദ് (ട്ര​ഷ​റ​ർ), നി​ജി​ൽ ഉ​ണ്ണി​യാ​ൻ (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ), എ​ന്നി​വ​ർ മ​റ്റു ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളോ​ടൊ​പ്പം സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു. കാ​ൻ മു​ൻ പ്ര​സി​ഡ​ന്‍റും ഇ​ല​ക്ഷ​ൻ ക​മ്മി​റ്റി ചെ​യ​റു​മാ​യ തോ​മ​സ് വ​ർ​ഗീ​സ് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. 

കാ​ൻ പ്ര​സി​ഡ​ന്‍റ് ഷി​ബു പി​ള്ള​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ത്തെ​യു​ള​ള വി​ശ​ദ​മാ​യ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് സെ​ക്ര​ട്ട​റി ഡോ. ​സു​ശീ​ല സോ​മ​രാ​ജ​ൻ അ​വ​ത​രി​പ്പി​ച്ചു. ട്ര​ഷ​റ​ർ അ​ന​ന്ത ല​ക്ഷ്മ​ണ​ൻ ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ത്തേ​ക്കു​ള്ള വ​ര​വ് - ചെ​ല​വ് ക​ണ​ക്കു​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

ന​വ​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ൾ, കേ​ര​ള ഫെ​സ്റ്റ്, ഓ​ണാ​ഘോ​ഷ​ങ്ങ​ൾ, മാ​ര​ത്ത​ൺ വ​ള​ണ്ടി​യ​റിം​ഗ്, വി​വി​ധ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, കാ​യി​ക​മ​ത്സ​ര​ങ്ങ​ൾ, യൂ​ത്ത് ലീ​ഡ​ർ​ഷി​പ്പ് ക്യാ​മ്പ്, ക​മ്യൂ​ണി​റ്റി ക്രൂ​യി​സ്, യൂ​ത്ത് ഫോ​റം, വ​നി​താ ഫോ​റം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ ഏ​താ​ണ്ട് അ​മ്പ​തോ​ളം പ​രി​പാ​ടി​ക​ൾ ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ങ്ങ​ളി​ൽ വി​ജ​യ​ക​ര​മാ​യി സം​ഘ​ടി​പ്പി​ക്കാ​നും സം​ഘ​ട​ന​യ്ക്ക് ആ​രോ​ഗ്യ​ക​ര​മാ​യ ഒ​രു നീ​ക്കി​യി​രി​പ്പ് നി​ല​നി​ർ​ത്താ​നും ക​ഴി​ഞ്ഞ​താ​യി യോ​ഗം വി​ല​യി​രു​ത്തി.

പ്ര​വ​ർ​ത്ത​ന​റി​പ്പോ​ർ​ട്ടും വ​ര​വ് - ചെ​ല​വ് ക​ണ​ക്കു​ക​ളും സ​മ്മേ​ള​നം ച​ർ​ച്ച ചെ​യ്ത് പാ​സാ​ക്കി. പു​തി​യ പ്ര​സി​ഡ​ന്‍റ് ശ​ങ്ക​ർ മ​ന അ​ടു​ത്ത ര​ണ്ട് വ​ർ​ഷ​ത്തേ​ക്കു​ള്ള പ്ര​വ​ർ​ത്ത​ന ന​യ​രേ​ഖ അ​വ​ത​രി​പ്പി​ച്ചു.

സ്ഥാ​ന​മൊ​ഴി​യു​ന്ന പ്ര​സി​ഡ​ന്‍റ് ഷി​ബു പി​ള്ള​യേ​യും, 2024 - 25 വ​ർ​ഷ​ത്തി​ൽ കാ​നി​ന്‍റെ വി​വി​ധ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത നൂ​റി​ല​ധി​കം വ​ള​ണ്ടി​യ​ർ​മാ​രേ​യും ച​ട​ങ്ങി​ൽ അ​നു​മോ​ദി​ക്കു​ക​യും കാ​ൻ ലോ​ഗോ പ​തി​പ്പി​ച്ച പോ​ളോ ഷ​ർ​ട്ടു​ക​ൾ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു.

 

Latest News

Up